Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BHA BHA BA

എ​ന്തോ​ന്ന് പാ​ട്ട് ആ​ണി​തെ​ന്ന് ആ​രാ​ധ​ക​ർ, എ​ല്ലാ ഹൈ​പ്പും പോ​യി; ഭ​ഭ​ബ​യി​ലെ പാ​ട്ട് ഏ​റ്റി​ല്ലേ‍?

ദി​ലീ​പ് നാ​യ​ക​നാ​യെ​ത്തു​ന്ന ഭ​ഭ​ബ സി​നി​മ​യി​ലെ അ​ഴി​ഞ്ഞാ​ട്ടം ഗാ​നം തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഗാ​ന​ത്തി​ന് പ്ര​തീ​ക്ഷി​ച്ച അ​ത്ര ഹൈ​പ്പ് കി​ട്ടി​യി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. ചി​ത്ര​ത്തി​ന്‍റെ വ​രി​ക​ളെ​ക്കു​റി​ച്ചും സം​ഗീ​ത​ത്തെ​ക്കു​റി​ച്ചു​മാ​ണ് വി​മ​ർ​ശ​ന​ങ്ങ​ളു​യ​രു​ന്ന​ത്. അ​തേ​സ​മ​യം മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ദി​ലീ​പി​ന്‍റെ​യും ഒ​ന്നി​ച്ചു​ള്ള ഡാ​ൻ​സ് ഗം​ഭീ​ര​മാ​ണെ​ന്ന അ​ഭി​പ്രാ​യം പ്രേ​ക്ഷ​ക​ർ​ക്കു​ണ്ട്.

ഷാ​ൻ റ​ഹ്മാ​നാ​ണ് ഭ​ഭ​ബ​യി​ലെ ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​നാ​യ​ക് ശ​ശി​കു​മാ​റാ​ണ് വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ചി​ല​ർ​ക്ക് മ​ക​നാ......​ചി​ല​ർ​ക്ക് ന​ൻ​പ​നാ.....​ഇ​ട​ഞ്ഞ കൊ​മ്പ​നാ......​ന​മു​ക്ക് അ​ണ്ണ​നാ.....​എ​ന്നൊ​ക്കെ​യാ​ണ് പാ​ട്ടി​ലെ വ​രി​ക​ൾ. ഇ​തി​ന്‍റെ സം​ഗീ​ത​വും അ​റു​ബോ​റാ​ണെ​ന്ന് പ്രേ​ക്ഷ​ക​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ക്കു​ന്ന​ത്.

 

Latest News

Up